നിങ്ങളുടെ കാറിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം
വാഹന ഉപയോക്താക്കളായ പലരും ഉന്നയിക്കാറുള്ള ഒരുപ്രശ്നമാണ് കാറിനു മൈലേജ് പോര എന്നുള്ളത്. കമ്പനിപറയുന്ന മൈലേജ് കിട്ടുന്നില്ല എന്നുള്ളതാണ് മറ്റു ചിലരുടെപരാതി. കാറിന്റെ മൈലേജ് വർധിപ്പിക്കാൻ എന്തൊക്കെചെയ്യണം എന്ന് നമുക്ക് നോക്കാം
1) സർവീസ് - ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം കാറിന്റെറെഗുലർ സർവീസ് എല്ലാം കൃത്യമായി ചെയ്യുകഎന്നുള്ളതാണ്.അല്ലാത്ത പക്ഷം ഇന്ധനം അധികമായിചിലവാകാനുള്ള സാധ്യത കൂടുതലാണ്
2)ടയർ പ്രഷർ- കാറിന്റെ ടയർ പ്രഷർ കമ്പനി റെക്കമെൻറ്ചെയ്യുന്ന തരത്തിൽ തന്നെ സെറ്റ് ചെയ്യുക . ടയർ പ്രഷർകമ്പനി റെക്കമെൻറ് ചെയ്യുന്നത് എത്ര എന്നറിയാൻ കാറിന്റെഡ്രൈവർ സൈഡിലെ ഡോർ തുറന്നു ചെക്ക് ചെയ്താൽ മതികാണുവാൻ സാധിക്കും. ടയർ പ്രഷർ റെക്കമേന്റെഷനിലുംഅധികമായാൽ കാറിന്റെ കണ്ട്രോൾ നഷ്ടപ്പെടാനുള്ള സാധ്യതകൂടുതലാണ് കൂടാതെ യാത്രാ സുഖംകുറയുകയും ചെയ്യും.ടയർ പ്രഷർ റെക്കമെന്റെഷനിലും കുറഞ്ഞാൽ ടയറും റോഡുംതമ്മിലുള്ള ഫ്രിക്ഷൻ കൂടുകയും അത് മൂലം വണ്ടിയുടെമൈലേജ് കുറയുകയും ഒപ്പം തന്നെ ടയറിന്റെ തേയ്മാനംകൂടുകയും ചെയ്യും. അതിനാൽ കമ്പനി റെക്കമെന്റ് ചെയ്യുന്ന ടയർ പ്രഷർ കൃത്യമായി തന്നെ നിലനിര്ത്തുക. ഒട്ടു മിക്ക എല്ലാ പെട്രോൾ ബങ്കുകളിലും ഇന്ന് ടയർ പ്രെഷർചെക്ക് ചെയ്യാനും അത് സെറ്റ് ചെയ്യുവാനുമുള്ള സൗകര്യംഇന്ന് സൗജന്യമായി ലഭ്യമാണ്.കൂടാതെ കാറിന്റെ ആക്സസറി സോകെടിൽ കണക്ട് ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന മിനി പമ്പുകളും ഇന്ന് ലഭ്യമാണ്
3)ഗിയർ ഷിഫ്റ്റ്, സ്പീഡ്- കാറിന്റെ ഗിയർ കൃത്യ സമയത്ത്ഷിഫ്റ്റ് ചെയ്യുക എന്നുള്ളത് മൈലേജിനെ ബാധിക്കുന്നവളരെ പ്രധാനപ്പെട്ട ഒന്നാണ്. എഞ്ചിൻ RPM ഒരു പരിധിയിൽകൂടുതൽ ഉയർത്താതെ കാറിന്റെ സ്പീഡ് 55-60 KMPH എത്തിക്കുക അതിനു കൃത്യ സമയത്ത് ഗിയർ ഷിഫ്റ്റ്ചെയ്യുകയാണ് വേണ്ടത്. ഗിയർ ഷിഫ്റ്റ് കൃത്യമായിചെയ്യേണ്ടത് എങ്ങിനെയെന്ന് താഴെ കൊടുക്കുന്നു .
10-15 KMPH - സ്പീഡിൽ 2ND ഗിയറിലേക്ക്മാറ്റുക
20-25 KMPH -സ്പീഡിൽ 3RD ഗിയറിലേക്ക് മാറ്റുക
30-35 KMPH - സ്പീഡിൽ 4TH ഗിയറിലേക്ക് മാറ്റുക
40-45 KMPH - സ്പീഡിൽ 5TH ഗിയറിലേക്ക്മാറ്റുക
ഇതിനു ശേഷം 5TH ഗിയറിൽ 55-60 KMPH സ്പീഡിൽ വാഹനംഓടിക്കുക.
മുകളിൽ പറയുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു വാഹനംഓടിച്ചാൽ നിങ്ങളുടെ വാഹനത്തിനു നിലവിൽകിട്ടുന്നതിനേക്കാൾ അധികം മൈലേജ് ഉറപ്പ്. ഇന്ധന വിലഉയര്ന്നു നില്കുന്ന നമ്മുടെ നാട്ടിൽ ഇന്ധനക്ഷമമായ രീതിയിൽവാഹനം ഓടിക്കുന്നതിന്റെ ആവശ്യകത പ്രത്യേകംപറയേണ്ടതില്ലല്ലോ . ഇനി മുതൽഇന്ധന ക്ഷമതയോടെ വാഹനം ഓടിക്കുവാൻ എല്ലാവരുംശ്രദ്ധിക്കുമല്ലോ അല്ലെ.
നിസാമുദ്ദീൻ അലി
alinisamudheen@gmail.com
നിങ്ങളുടെ അഭിപ്രായങ്ങളും കമ്മെന്റുകളും പോസ്റ്റ് ചെയ്യുക
This text may be value everyone’s attention. How will I learn more?
ReplyDeleteYoutube Videos