Monday 10 November 2014

നിങ്ങളുടെ കാറിനു ആവശ്യമായ എക്സ്ട്രാ ഫിറ്റിങ്ങ്സ് എന്തൊക്കെ?

എക്സ്ട്രാ  ഫിറ്റിങ്ങ്സ് എന്നത് ഇന്ന് പലപ്പോഴും ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് . എല്ലാ വാഹനങ്ങളിലും അതുപയോഗിക്കുന്ന ആൾക്ക് ആവശ്യമുള്ളതായ എല്ലാ ഫീച്ചേർസും ഉണ്ടാകണമെന്നില്ല. അതിനാലാണ് പലരും പലപ്പോഴും എക്സ്ട്രാ ഫിറ്റിങ്ങ്സ് ചെയ്യുന്നത് 

കാർ കവർ 


കാർ ഉപയോഗിക്കുകയും എന്നാൽ പാർക്ക്‌ ചെയ്യാൻ ഗാരേജോ കാർ പോർച്ചോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ തീർച്ചയായും വാങ്ങിയിരിക്കേണ്ട ഒന്നാണ് കാർ കവർ. സൂര്യനിൽ നിന്നുള്ള ആൾട്രാവയലെറ്റ് രശ്മികളിൽ നിന്നും മറ്റും കാർ കവർ കാറിനു സംരക്ഷണം നല്കുന്നു.കാർ കവറുകൾ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരം ഉള്ളത് തന്നെ എന്ന് ഉറപ്പു വരുത്തുക അല്ലാത്ത പക്ഷം കാറിന്റെ പെയിന്റിൽ ഉരഞ്ഞു പോറലുകൾ വീഴാൻ സാധ്യത കൂടുതലാണ്.




സീറ്റ്‌ കവർ 


കാറിന്റെ ഒറിജിനൽ സീറ്റിനു സംരക്ഷണം നൽകുന്നതാണ് സീറ്റ്‌ കവറുകൾ. കൂടാതെ കാറിന്റെ ഇന്റീരിയർ മനോഹരമാക്കാനും സീറ്റ്‌ കവർ ഉപയോഗിക്കാം. കാറിന്റെ ഒറിജിനൽ സീറ്റ്‌ കറ പിടിക്കാതിരിക്കാനും,കീറലുകൾ കൂടാതെ മറ്റു അഴുക്കുകൾ തുടങ്ങിയവ പിടിക്കാതിരിക്കാനും ആയി നിർബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെയാണ് സീറ്റ്‌ കവറുകൾ 




ഫ്ലോർ മാറ്റ്‌ 


ദിവസേനയുള്ള ഉപയോഗത്തിലൂടെ കാറിന്റെ അകത്തു പൊടിയും, മണ്ണും ,ചെളിയുമൊക്കെ വരുന്നുണ്ട് ഇത് അഴ്ച്ചയിലോരിക്കലെങ്കിലും വൃത്തിയാക്കേണ്ടതുണ്ട് .ഫ്ലോർ മാറ്റ്‌ കാറിന്റെ അകത്തു ചെയ്താൽ കാറിന്റെ ഫ്ലോർ വൃത്തിയാക്കാൻ എളുപ്പമാണ് . ഫ്ലോർ മാറ്റ്‌ ഇല്ലാത്ത പക്ഷം കാറിന്റെ ഇന്റീരിയർ വൃത്തിയാക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒന്നായിരിക്കും.




സെൻട്രൽ ലോക്ക് 


സെൻട്രൽ ലോക്ക് കാറിന്റെ സുരക്ഷ വർധിപ്പിക്കുന്ന ഒന്നാണ് . വളരെ എളുപ്പത്തിൽ കാർ ലോക്ക് ചെയ്യുവാനും അണ്‍ലോക്ക് ചെയ്യുവാനും സെൻട്രൽ ലോക്ക് സഹായിക്കുന്നു. ഇന്ന് മാർകെറ്റിൽ ലഭിക്കുന്ന സെൻട്രൽ ലോക്കിൽ എല്ലാത്തിലും തന്നെ റിമോട്ട് വഴി  കാർ ലോക്ക് ചെയ്യുവാനും അണ്‍ലോക്ക് ചെയ്യുവാനും കഴിയും. കൂടാതെ കാർ ഓടി തുടങ്ങിയാൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആകുമെന്ന സൗകര്യവും സെൻട്രൽ ലോക്കിൽ ഉണ്ട് 




 അണ്ടർ ബോഡി കോട്ടിംഗ് 


കേരളത്തിൽ പൊതുവേ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ആണ് കൂടാതെ മഴക്കാലം ഏകദേശം 6 മാസം വരെ നീണ്ടു നില്കാറുമുണ്ട് അതിനാൽ തന്നെ കാറിന്റെ അടിഭാഗം തുരുമ്പ് എടുക്കാനുള്ള സാധ്യതയും കൂടുതൽ ആണ് .അണ്ടർ ബോഡി കോട്ടിംഗ് റബ്ബർ മെറ്റീരിയൽ ഉപയോഗിച്ചുള്ള ഒരു കോട്ടിംഗ് ആണ് . ഇത് കാറിന്റെ അടി ഭാഗം തുരുമ്പ് എടുക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.




ബ്ലൂടൂത്ത് കണക്ടർ 


വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുക എന്നത് ആരും തന്നെ റെക്കമെന്റ്  ചെയ്യാത്ത ഒന്നാണ് . എന്നാൽ ചിലപ്പോഴെങ്കിലും ചില അടിയന്തിര സാഹചര്യങ്ങളിൽ പലരും വാഹനം ഓടിച്ചു കൊണ്ട് തന്നെ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നു. ഈയൊരു സാഹചര്യം ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ബ്ലൂടൂത്ത് കണക്ടർ .ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഇത് മാറിയിരിക്കുന്നു 

                                                      


വാക്വം ക്ലീനെർ 


കാറുകൾക്കു മാത്രമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള വാക്വം ക്ലീനെർ ഇന്ന് ലഭ്യമാണ് . ഇത് കാറിന്റെ ആക്സസ്സറി സോക്കറ്റിൽ കണക്ട് ചെയ്ത ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. 


                      


റിവേർസ് പാർക്കിംഗ് സെൻസർ 


കാറുകൾ റിവേർസ് എടുക്കുന്ന സമയത്ത് കാറിന്റെ പിന്ഭാഗത്ത്‌ ഉള്ള തടസ്സങ്ങളെ പറ്റി മുന്നറിയിപ്പ് തരുന്ന ഒന്നാണ് റിവേർസ് പാർക്കിംഗ് സെൻസർ. കാറിന്റെ പിന്ഭാഗത്ത്‌ ഫിറ്റ്‌ ചെയ്തിട്ടുള്ള 4  സെൻസറുകൾ ഉപയോഗിച്ചാണ്‌ ഇത് വർക്ക് ചെയ്യുന്നത് . കാറിന്റെ അകത്തു ഡിസ്പ്ലേയും ഒപ്പം ഉണ്ടാകും ഈ ഡിസ്പ്ലേ പുറകിലെ തടസ്സം എത്ര അകലത്തിലാണ് ഉള്ളതെന്ന് കാണിച്ചു തരും. വീട്ടിൽ കൊച്ചു കുട്ടികളും മറ്റും ഉണ്ടെങ്കിൽ ഇത് നിര്ബന്ധമായും ഫിറ്റ്‌ ചെയ്തിരിക്കേണ്ട ഒന്നാണ്.




കാർ ചാർജേർ 


ഇന്ന് ഇത് ഒട്ടു മിക്ക എല്ലാ കാറുകളിലും തന്നെ സാധാരമാണ് . കാർ ഡ്രൈവ് ചെയ്യുന്ന സമയത്ത്  മൊബൈൽ ഫോണ്‍ ചാർജ് ചെയ്യുക എന്നുള്ളതാണ് ഇതിന്റെ പ്രവർത്തനം. എന്നാൽ ഇന്ന് കൂടുതൽ ഉപയോഗം ഉള്ള ചാർജേർ എന്നാൽ പവർ ബാങ്കുകളാണ് . എവിടെയും ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത 


                


ഫോഗ് ലാമ്പ് 


ഫോഗ് ലാമ്പ് എല്ലാ കാറുകളിലും അത്യാവശ്യം ഉള്ള ഒന്നാണ് . ഹൈറേഞ്ച് ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് കോട മഞ്ഞുള്ള ഭാഗങ്ങളിലേക്ക്  പോകുമ്പോഴാണ് ഇതിന്റെ ആവശ്യം നമ്മൾ തിരിച്ചറിയുക. ഫോഗ് ലാമ്പുകൾ ഇല്ലാതെ കോട മഞ്ഞിലൂടെ വാഹനം ഓടിക്കുക വളരെ ശ്രമകരം ആണ് 




മറ്റു ചില കാർ ആക്സസ്സറീസ് - മട്ഫ്ലാപ് , റൈൻ ഗാർഡ് ,അല്ലോയ് വീൽ,മ്യൂസിക്‌ സിസ്റ്റം, സൈഡ് മോൾഡിംഗ്സ്,സ്റ്റിയറിംഗ് ഗ്രിപ്പ് ...............




നിസാമുദ്ദീൻ അലി 
alinisamudheen@gmail.com 

1 comment:

  1. Excellent Blog! I have been impressed by your thoughts and the way you
    Trending

    ReplyDelete