Thursday, 6 November 2014

മാരുതി സുസുകിയുടെ പരിഷ്കരിച്ച സ്വിഫ്റ്റ് പുറത്തിറക്കി

ഇന്ത്യൻ കാർ വിപണിയിലെ മുൻനിര കാർ നിർമാതാവായ മാരുതി സുസുകി നിലവിലുള്ള സ്വിഫ്റ്റ് കാറിന്റെ പരിഷ്കരിഷ്കരിച്ച മോഡൽ പുറത്തിറക്കി. 


പുറമേ നിന്നും നോക്കിയാൽ വലിയ വ്യത്യാസങ്ങളൊന്നും തന്നെ മാരുതി വരുത്തിയിട്ടില്ല ബമ്പർ, ഗ്രിൽ, ഹെഡ് ലാമ്പ് എന്നീ ഭാഗങ്ങളിൽ ചെറിയ ചില  വ്യത്യാസങ്ങൾ ഉണ്ട് . ഇതിൽ പ്രധാനമായും പറയേണ്ടത് ഹെഡ് ലാംപിനോട് ചേർന്ന് L ഷേയ്പ്പിൽ വരുന്ന സിൽവർ അക്സേന്റ്റ് ആണ് .സ്മാർട്ട്‌ കീ ഉപയോഗിച്ച് കൊണ്ടുള്ള പുഷ് ബട്ടണ്‍ സ്റ്റാർട്ട്‌ , ഇലക്ട്രിക്‌ ഫോൾഡിംഗ് മിറർ , പാർക്കിംഗ് സെൻസർ , 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻസീറ്റുകൾ,ബ്ലുടൂത്,പുതിയ അലോയ് ഡിസൈൻ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ 





സ്വിഫ്റ്റിന്റെ പെട്രോൾ മോഡലിലെ  1197 cc K -സീരീസ്‌ എഞ്ചിനിൽ നിന്നും ലഭിക്കുന്ന മാക്സിമം പവർ  84.3 PS@ 6000 RPM ഉം മാക്സിമം ടോർക്ക് 115NM@4000 RP M ഉം ആണ്.സ്വിഫ്റ്റ് പെട്രോൾ കാറിന്റെ എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 20.4 കെ എം പി എൽ ആണ് 

സ്വിഫ്റ്റ് ഡീസലിൽ 1248 cc DDIS എഞ്ചിനിൽ നിന്നും ലഭിക്കുന്ന മാക്സിമം പവർ 75 PS@4000 RPM ഉം മാക്സിമം ടോർക്ക് 190NM@2000 RPM ഉം ആണ് .സ്വിഫ്റ്റ് ഡീസലിന്റെ എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 25.2 കെ എം പി എൽ ആണ് 



TOTAL LENGTH-3850mm
TOTAL WIDTH-1695mm
WHEEL BASE-2430mm
GROUND CLEARANCE-170mm
TYRE SIZE- 165/80 R14(LXi,VXi,LDi,VDi), 185/65 R15(ZXi,ZDi)

LXi,VXi,ZXi(PETROL), LDi,VDi,ZDi(DIESEL) എന്നിങ്ങനെയാണ് വേരിയെന്റ്സ് 

കൊച്ചി എക്സ് ഷോറൂം വില (പെട്രോൾ)- 4.61Lakh  -6.12Lakh  
കൊച്ചി എക്സ്  ഷോറൂം വില (ഡീസൽ)-5.8Lakh-7.19Lakh










1 comment:

  1. Good Information.
    Here, I want to share some information about Check SEO Tool.
    There are various SEO tools available in the market that helps in increasing your website rank. Check SEO is the best Analysis tool to increase website score. Check SEO Tool is important not only for getting high-quality visitors from search but it’s also a way to improve the user-friendliness of your website and increase its credibility.
    http://www.checkseo.in

    ReplyDelete