Sunday 28 December 2014

ബൈക്ക് ആക്സിടെൻറ്റിൽ മരണപ്പെടുന്ന 90% ആളുകളും ഹെൽമെറ്റ്‌ ഉപയോഗിക്കാത്തവർ



മലയാളികൾ പൊതുവെ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നത് പോലീസിനെ പേടിച്ചാണ് , അത് കൊണ്ട് തന്നെ ഹെൽമെറ്റ്‌ ഉപയോഗിക്കുവാൻ പലർക്കും മടിയാണ് . പക്ഷെ ഹെൽമെറ്റ്‌ എന്നത് സ്വന്തം സുരക്ഷക്കായാണ് എന്നും അത് പോലിസ് ചെക്കിങ്ങിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപകരണമല്ല എന്നും മലയാളികൾ തിരിച്ചറിയേണ്ടതായുണ്ട് . അങ്ങനെ ചിന്തിച്ച് ഹെൽമെറ്റ്‌ ധരിച്ചാൽ ഒരിക്കലും അതൊരു ബുദ്ധിമുട്ടായി തോന്നില്ല . ബൈക്ക് ആക്സിടെന്റിൽ മരണപ്പെടുന്ന ആളുകളിൽ 90% ആളുകളും ഹെൽമെറ്റ്‌ ഉപയോഗിക്കാത്തവരോ അല്ലെങ്കിൽ ഹെൽമെറ്റിന്റെ സ്ട്രാപ് ശരിയായി മുറുക്കാത്തവരോ ആണ് . ഹെൽമെറ്റ്‌ വെറുതെ പേരിനു ധരിച്ചാൽ മാത്രം പോര അതിന്റെ സ്ട്രാപ് ശരിയായി മുറുകുന്ന രീതിയിൽ തന്നെ ലോക്ക് ചെയ്യുകയും വേണം.

മനുഷ്യന്റ്റെ തലയോട്ടിക്ക് മുട്ടയുടെ ഷേപ്പ് ആണ് അതാണെങ്കിൽ ഷോക്കിൽ പൊട്ടുന്ന രീതിയിലും ആണ് . ഹെൽമെറ്റ്‌ ധരിക്കുന്ന ഒരു വ്യക്തി ആക്സിടെന്റ്റിൽ പെടുമ്പോൾ ആദ്യം  ഇടി വരുന്നത് ഹെൽമെറ്റിന്റെ പുറം തോടിലാണ് അതിനുള്ളിൽ കട്ടിയുള്ളതും ഫ്ലെക്സിബിളും ആയ ഭാഗം ആണ് തലയോട്ടിയോടു ചേർന്ന് വരുന്നത് അതിനാൽ തന്നെ  തലയോട്ടിയിലേക്ക് വരുന്ന ആഘാതം കുറയുന്നു .

ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം ടൂ വീലറിന്റ്റെ  സ്പീഡ് നിയന്ത്രണം ആണ് , അതും വളരെ അധികം ശ്രദ്ദിക്കേണ്ട കാര്യം ആണ്.



Nisamudheen ALI
alinisamudheen@gmail.com

Tuesday 2 December 2014

സെക്കൻറ് ഹാൻഡ്‌ സാംസങ് ഫോണ്‍ വാങ്ങുമ്പോൾ ചെക്ക്‌ ചെയ്യുന്നത് എങ്ങിനെ എന്ന് നോക്കൂ


ആണ്ട്രോയിട് ഫോണുകൾ അരങ്ങു വാഴുന്ന സ്മാർട്ട്‌  ഫോണ്‍ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഫോണുകൾ സാംസങ് എന്ന കമ്പനിയുടേതാണ്. അതിനാൽ തന്നെ സെക്കൻറ് ഹാൻഡ്‌ മാർകെറ്റിലും  നിറഞ്ഞു നിൽക്കുന്നത് സാംസങ് ഫോണുകൾ തന്നെ. സെക്കൻറ് ഹാൻഡ്‌ ഫോണുകൾ വാങ്ങുന്നതിന് മുമ്പ് വളരെ അധികം ചെക്ക്‌ ചെയ്യേണ്ടതുണ്ട് , എന്നാൽ എന്താണ് ചെക്ക്‌ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

1.ആദ്യം തന്നെ ഫോണിൻറെ ബോഡി നന്നായി ചെക്ക്‌ ചെയ്യുക ,പോറലുകളും മറ്റും ഉറപ്പായും കാണും ,എന്നാൽ  കൂടുതലായി കാണുന്നുണ്ട് എങ്കിൽ ഫോണ്‍ റഫ് ആയി ഉപയോഗിച്ചിരിക്കാനുള്ള സാധ്യധ കൂടുതലാണ്. റഫ് ആയി ഉപയോഗിച്ച ഫോണുകൾക്ക് കംപ്ലയിന്റ് വരാനുള്ള സാധ്യധ കൂടുതലുമാണ് 

2. ഫോണിൻറെ ചാർജെറും ചാർജിംഗ് പോർട്ടും ചെക്ക്‌ ചെയ്യുക 

3.വൈ ഫൈ ഫോണ്‍ ആണെങ്കിൽ ,വൈ ഫൈ കൃത്യമായി വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ചെക്ക്‌ ചെയ്യുക 

4. ഇയർ ഫോണ്‍ പോർട്ട്‌ വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക.,ഒപ്പം തന്നെ മൈക് കൂടെ ചെക്ക്‌ ചെയ്യുക 

5. ഇനി മറ്റു കാര്യങ്ങൾ ചെക്ക്‌ ചെയ്യാനായി ഫോണിന്റെ ഡയലർ ഓപ്പണ്‍ ചെയ്തതിനു ശേഷം *#0*#  ഡയൽ ചെയ്യുക , അപ്പോൾ താഴെ കാണുന്ന രീതിയിലുള്ള സ്ക്രീൻ കാണാം , അതിൽ നിന്നും ഫോണിൻറെ ഡിസ്പ്ലേ,കളർ ,സ്പീക്കർ,റിസീവർ സ്പീക്കർ,  വൈബ്രേഷൻ ,സ്ക്രീൻ ലൈറ്റ് ഡിമ്മിംഗ്, ക്യാമറ, പല തരം സെൻസറുകൾ, ടച്ച്‌, സ്ലീപ്‌മോഡ് , ഫോണിലെ മറ്റു സ്വിച്ചുകൾ എന്നിവ ചെക്ക്‌ ചെയ്യാം 




Nisamudheen ALI
alinisamudheen@gmail.com