Tuesday 2 December 2014

സെക്കൻറ് ഹാൻഡ്‌ സാംസങ് ഫോണ്‍ വാങ്ങുമ്പോൾ ചെക്ക്‌ ചെയ്യുന്നത് എങ്ങിനെ എന്ന് നോക്കൂ


ആണ്ട്രോയിട് ഫോണുകൾ അരങ്ങു വാഴുന്ന സ്മാർട്ട്‌  ഫോണ്‍ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഫോണുകൾ സാംസങ് എന്ന കമ്പനിയുടേതാണ്. അതിനാൽ തന്നെ സെക്കൻറ് ഹാൻഡ്‌ മാർകെറ്റിലും  നിറഞ്ഞു നിൽക്കുന്നത് സാംസങ് ഫോണുകൾ തന്നെ. സെക്കൻറ് ഹാൻഡ്‌ ഫോണുകൾ വാങ്ങുന്നതിന് മുമ്പ് വളരെ അധികം ചെക്ക്‌ ചെയ്യേണ്ടതുണ്ട് , എന്നാൽ എന്താണ് ചെക്ക്‌ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

1.ആദ്യം തന്നെ ഫോണിൻറെ ബോഡി നന്നായി ചെക്ക്‌ ചെയ്യുക ,പോറലുകളും മറ്റും ഉറപ്പായും കാണും ,എന്നാൽ  കൂടുതലായി കാണുന്നുണ്ട് എങ്കിൽ ഫോണ്‍ റഫ് ആയി ഉപയോഗിച്ചിരിക്കാനുള്ള സാധ്യധ കൂടുതലാണ്. റഫ് ആയി ഉപയോഗിച്ച ഫോണുകൾക്ക് കംപ്ലയിന്റ് വരാനുള്ള സാധ്യധ കൂടുതലുമാണ് 

2. ഫോണിൻറെ ചാർജെറും ചാർജിംഗ് പോർട്ടും ചെക്ക്‌ ചെയ്യുക 

3.വൈ ഫൈ ഫോണ്‍ ആണെങ്കിൽ ,വൈ ഫൈ കൃത്യമായി വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ചെക്ക്‌ ചെയ്യുക 

4. ഇയർ ഫോണ്‍ പോർട്ട്‌ വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക.,ഒപ്പം തന്നെ മൈക് കൂടെ ചെക്ക്‌ ചെയ്യുക 

5. ഇനി മറ്റു കാര്യങ്ങൾ ചെക്ക്‌ ചെയ്യാനായി ഫോണിന്റെ ഡയലർ ഓപ്പണ്‍ ചെയ്തതിനു ശേഷം *#0*#  ഡയൽ ചെയ്യുക , അപ്പോൾ താഴെ കാണുന്ന രീതിയിലുള്ള സ്ക്രീൻ കാണാം , അതിൽ നിന്നും ഫോണിൻറെ ഡിസ്പ്ലേ,കളർ ,സ്പീക്കർ,റിസീവർ സ്പീക്കർ,  വൈബ്രേഷൻ ,സ്ക്രീൻ ലൈറ്റ് ഡിമ്മിംഗ്, ക്യാമറ, പല തരം സെൻസറുകൾ, ടച്ച്‌, സ്ലീപ്‌മോഡ് , ഫോണിലെ മറ്റു സ്വിച്ചുകൾ എന്നിവ ചെക്ക്‌ ചെയ്യാം 




Nisamudheen ALI
alinisamudheen@gmail.com

No comments:

Post a Comment