Sunday 23 November 2014

നിങ്ങളുടെ സ്വന്തം മൊബൈൽ ആപ്ലികേഷൻ നിർമിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?




വാട്ട്‌സ്ആപ് , ക്യാന്റി ക്രഷ് , സ്കൈപ്, ബാങ്ക് പാസ്സ്ബുക്ക് , ഫേസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരു ആപ്ലികേഷൻ എങ്കിലും സ്മാർട്ട്‌ ഫോണ്‍ ഉപയോക്താക്കളുടെ ഫോണിൽ ഉണ്ടാകാതിരിക്കില്ല . ഈ ആപ്ലികെഷനുകൾ ഉപയോഗിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എങ്ങിനെ നിർമിച്ചു എന്ന് അല്ലെങ്കിൽ ഇത് നമുക്ക് സാധിക്കുന്ന ഒന്നാണോ എന്ന്. എങ്കിലിതാ നിങ്ങള്ക്കും സ്വന്തമായി ആണ്ട്രോയിട്‌ ആപ്ലികേഷൻ നിര്മിക്കാനുള്ള എളുപ്പ വഴി . ഇതിനായി നിങ്ങൾ ജാവ,C++ എന്നീ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഒന്നും പഠിക്കണമെന്നില്ല .

ആണ്ട്രോയിട് ആപ്ലികെഷനുകൾ സാധാരണയായി നിർമിക്കുക ഗൂഗിളിൻറെ ആണ്ട്രോയിട് ഡവലപ്മെന്റ് കിറ്റ്‌ ഉപയോഗിച്ചാണ്‌ . ആണ്ട്രോയിട് ADT ഉപയോഗിച്ച് ആപ്ലികേഷനുകൾ നിർമിക്കുക തുടക്കക്കാരന് അത്ര എളുപ്പമല്ല അതിനാൽ  തന്നെ തുടക്കക്കാർക്ക് നല്ലത് ഓണ്‍ലൈൻ സർവിസുകൾ ആണ് .



ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഓണ്‍ലൈൻ ആപ്ലികേഷൻ മേക്കർ സർവീസ് ആയ www.mobincube.com ആണ്. mobincub ഇൽ സൗജന്യമായി അക്കൗണ്ട്‌ തുടങ്ങാവുന്നതാണ് , അക്കൗണ്ട്‌ തുടങ്ങിയ ശേഷം നിങ്ങളുടെ യൂസർ നെയിമും പാസ്സ്‌വേർഡ്ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഹോം പേജിൽ കടന്നാൽ അതിൽ ഒരു + സൈൻ കാണാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ആദ്യത്തെ മൊബൈൽ ആപ്ലികേഷന്റെ വർക്ക്‌ തുടങ്ങുകയായി . അതിനു ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ വെബ്‌സൈറ്റ് തന്നെ പഠിപ്പിക്കും .  എഡിറ്റിംഗ് വർക്ക്‌ എല്ലാം ചെയ്തു തീർന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ആണ്ട്രോയിട് ഫോണിൽ തന്നെ ആപ്ലികേഷൻ ഡെമോ ഡൌണ്‍ലോഡ് ചെയ്യാം. ശേഷം വീണ്ടും ചെയ്യേണ്ട എഡിറ്റിംഗ് വർക്കുകൾ തീരുമാനിക്കുകയും ചെയ്യാം . എല്ലാ വർക്കുകളും തീർന്നാൽ ആപ്ലികേഷൻ പബ്ലിഷ് ചെയ്യാം. ഇതിനായി ആദ്യം mobincube  വെബ്‌ സൈറ്റിൽ തന്നെ പബ്ലിഷ് ചെയ്യണം ശേഷം നിങ്ങൾക്ക് നിങ്ങളുടെ ആണ്ട്രോയിട് ഫയൽ ഡൌണ്‍ലോഡ് ചെയ്യാം. .APK എന്ന എക്സ്റ്റൻഷൻ ഫയൽ ആണ് ഡൌണ്‍ലോഡ് ആകുന്നത് ഇത്  ഗൂഗിൾ പബ്ലിഷർ അക്കൌണ്ടിൽ അപ്‌ലോഡ്‌ ചെയ്താൽ നിങ്ങളുടെ മൊബൈൽ ആപ്ലികേഷൻ റെഡി . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൌണ്‍ലോഡ് ചെയ്യുവാനും സാധിക്കും .

ഈ പ്രോസ്സസ്സിന്റെ വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക 

http://youtu.be/oQI4rPWM-3Q



Nisamudheen  ALI

Mail your comments or feedbacks to alinisamudheen@gmail.com






No comments:

Post a Comment