Thursday, 27 November 2014

കാർ ബ്ലൂടൂത്ത് സ്പീക്കറുകൾ ഇനി കുറഞ്ഞ വിലയിൽ





വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെ; പക്ഷെ ചില അത്യാവശ്യ സമയങ്ങളിൽ പലരും അത് തെറ്റിക്കുന്നു . അത് മൂലം ഉണ്ടായേക്കാവുന്ന അപകടത്തിനു സാധ്യധ കൂടുതൽ ആണ് അതിനാൽ പലരും ബ്ലുടൂത് ഉള്ള മ്യൂസിക്‌ സിസ്റ്റം കാറിൽ ഉപയോഗിക്കുന്നു. പക്ഷെ ബ്ലൂടൂതോട് കൂടി വരുന്ന മ്യൂസിക്‌ സിസ്റ്റത്തിനു വില പൊതുവെ കൂടുതൽ ആണ്. അതിനാൽ തന്നെ പലരും അത് വാങ്ങുവാൻ മടിക്കുന്നു . ഇതിനു ചിലവ് കുറഞ്ഞ ഒരു പരിഹാരം ആണ് ഞാൻ ഇവിടെ നിർദേശിക്കുന്നത്.

ബ്ലൂടൂത്ത് ഹാൻഡ്സ് ഫ്രീ സ്പീക്കർ ആണ് ഇതിനുള്ള ചിലവ് കുറഞ്ഞ പരിഹാരം . 900 രൂപ മുതൽ 10000 രൂപ വരെ വില വരുന്ന പല ബ്ലൂടൂത്ത് സ്പീക്കറുകളും ഇന്ന് ലഭ്യമാണ് . ഇത് കാറിൽ എവിടെ വേണമെങ്കിലും ഫിറ്റ്‌ ചെയ്യാം കൂടാതെ ഉപയോഗിക്കുന്ന ആളുടെ സൗകര്യം അനുസരിച്ച് കൂടെ കൊണ്ട് നടക്കുകയും ആകാം


                          






Nisamudheen ALI
alinisamudheen@gmail.com

Wednesday, 26 November 2014

ഫോർഡ് ഇകോസ്പോർട്ടിനെ വെല്ലാൻ മാരുതിയുടെ കോംപാക്റ്റ്‌ SUV വരുന്നു

ഫോർഡ് ഇകോസ്പോർട്ടിനെ വെല്ലാൻ മാരുതിയുടെ കോംപാക്റ്റ്‌ SUV വരുന്നു

2014 പാരീസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച് 2015ൽ സുസൂകി ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന വിതാര കോണ്‍സെപ്റ്റ് മോഡലിന്റെ ഡിസൈൻ ഉൾക്കൊണ്ട്‌ തന്നെയാണ് പുതിയ കോംപാക്റ്റ് SUV യും വരുന്നത്. നാല് മീറ്ററിൽ താഴെ നീളം വരുന്ന രീതിയിൽ ആയിരിക്കും കാറിന്റെ ഡിസൈൻ,  എക്സൈസ് ഡ്യൂട്ടിയിൽ ഇളവ് ലഭിക്കാൻ ഇത് അത്യാവശ്യമാണ് . കാറിന്റെ വില 7 ലക്ഷത്തിൽ തുടങ്ങുന്ന രീതിയിൽ ആകാനാണ് സാധ്യത. പക്ഷെ ഇത് വാങ്ങണമെങ്കിൽ 2016 വരെ കാത്തിരിക്കേണ്ടി വരും



Image Courtsey- Autocar India


മറ്റു ചിത്രങ്ങൾ കാണുവാൻ വിസിറ്റ് ചെയ്യൂ

http://www.carblogindia.com/suzuki-iv-4-concept-based-production-ready-c-suv-spied/


Nisamudheen ALI
alinisamudheen@gmail.com

Monday, 24 November 2014

മാരുതിയുടെ പ്രീമിയം ഹാച്ച് ബാക്ക് കാർ ഉടൻ വരുന്നു


മാരുതി S-CROSS എന്ന മാരുതിയുടെ പ്രീമിയം ഹാച് ബാക്ക് കാറാണ് മാരുതി ഇപ്പോൾ പരീക്ഷിക്കുന്നത് .

YRA എന്ന കോഡ് നെയിമിൽ ആണ് ഇപ്പോൾ മാരുതി ഈ കാർ പരീക്ഷിക്കുന്നത് . മാരുതിയുടെ സ്വിഫ്റ്റിന്റെ മുകളിലായിരിക്കും ഈ കാറിന്റെ സ്ഥാനം. ഹ്യുണ്ടായുടെ എലൈറ്റ് ഐ 20 യുമായിട്ടയിരിക്കും പുതിയ കാറിനു മത്സരിക്കേണ്ടി വരിക .V ഷേപ്പ് ഗ്രിൽ , ഡേ ടൈം റണ്ണിംഗ് LED എന്നീ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നറിയുന്നു. 2015 പകുതിയോടെ കാർ പുറത്തിറങ്ങിയേക്കും

ഫോട്ടോസ് കാണുവാൻ വിസിറ്റ് ചെയ്യുക

http://indianautosblog.com/2014/11/maruti-yra-hatchback-spied-158967

Sunday, 23 November 2014

നിങ്ങളുടെ സ്വന്തം മൊബൈൽ ആപ്ലികേഷൻ നിർമിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?




വാട്ട്‌സ്ആപ് , ക്യാന്റി ക്രഷ് , സ്കൈപ്, ബാങ്ക് പാസ്സ്ബുക്ക് , ഫേസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരു ആപ്ലികേഷൻ എങ്കിലും സ്മാർട്ട്‌ ഫോണ്‍ ഉപയോക്താക്കളുടെ ഫോണിൽ ഉണ്ടാകാതിരിക്കില്ല . ഈ ആപ്ലികെഷനുകൾ ഉപയോഗിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എങ്ങിനെ നിർമിച്ചു എന്ന് അല്ലെങ്കിൽ ഇത് നമുക്ക് സാധിക്കുന്ന ഒന്നാണോ എന്ന്. എങ്കിലിതാ നിങ്ങള്ക്കും സ്വന്തമായി ആണ്ട്രോയിട്‌ ആപ്ലികേഷൻ നിര്മിക്കാനുള്ള എളുപ്പ വഴി . ഇതിനായി നിങ്ങൾ ജാവ,C++ എന്നീ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഒന്നും പഠിക്കണമെന്നില്ല .

ആണ്ട്രോയിട് ആപ്ലികെഷനുകൾ സാധാരണയായി നിർമിക്കുക ഗൂഗിളിൻറെ ആണ്ട്രോയിട് ഡവലപ്മെന്റ് കിറ്റ്‌ ഉപയോഗിച്ചാണ്‌ . ആണ്ട്രോയിട് ADT ഉപയോഗിച്ച് ആപ്ലികേഷനുകൾ നിർമിക്കുക തുടക്കക്കാരന് അത്ര എളുപ്പമല്ല അതിനാൽ  തന്നെ തുടക്കക്കാർക്ക് നല്ലത് ഓണ്‍ലൈൻ സർവിസുകൾ ആണ് .



ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഓണ്‍ലൈൻ ആപ്ലികേഷൻ മേക്കർ സർവീസ് ആയ www.mobincube.com ആണ്. mobincub ഇൽ സൗജന്യമായി അക്കൗണ്ട്‌ തുടങ്ങാവുന്നതാണ് , അക്കൗണ്ട്‌ തുടങ്ങിയ ശേഷം നിങ്ങളുടെ യൂസർ നെയിമും പാസ്സ്‌വേർഡ്ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഹോം പേജിൽ കടന്നാൽ അതിൽ ഒരു + സൈൻ കാണാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ആദ്യത്തെ മൊബൈൽ ആപ്ലികേഷന്റെ വർക്ക്‌ തുടങ്ങുകയായി . അതിനു ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ വെബ്‌സൈറ്റ് തന്നെ പഠിപ്പിക്കും .  എഡിറ്റിംഗ് വർക്ക്‌ എല്ലാം ചെയ്തു തീർന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ആണ്ട്രോയിട് ഫോണിൽ തന്നെ ആപ്ലികേഷൻ ഡെമോ ഡൌണ്‍ലോഡ് ചെയ്യാം. ശേഷം വീണ്ടും ചെയ്യേണ്ട എഡിറ്റിംഗ് വർക്കുകൾ തീരുമാനിക്കുകയും ചെയ്യാം . എല്ലാ വർക്കുകളും തീർന്നാൽ ആപ്ലികേഷൻ പബ്ലിഷ് ചെയ്യാം. ഇതിനായി ആദ്യം mobincube  വെബ്‌ സൈറ്റിൽ തന്നെ പബ്ലിഷ് ചെയ്യണം ശേഷം നിങ്ങൾക്ക് നിങ്ങളുടെ ആണ്ട്രോയിട് ഫയൽ ഡൌണ്‍ലോഡ് ചെയ്യാം. .APK എന്ന എക്സ്റ്റൻഷൻ ഫയൽ ആണ് ഡൌണ്‍ലോഡ് ആകുന്നത് ഇത്  ഗൂഗിൾ പബ്ലിഷർ അക്കൌണ്ടിൽ അപ്‌ലോഡ്‌ ചെയ്താൽ നിങ്ങളുടെ മൊബൈൽ ആപ്ലികേഷൻ റെഡി . ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൌണ്‍ലോഡ് ചെയ്യുവാനും സാധിക്കും .

ഈ പ്രോസ്സസ്സിന്റെ വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക 

http://youtu.be/oQI4rPWM-3Q



Nisamudheen  ALI

Mail your comments or feedbacks to alinisamudheen@gmail.com






Friday, 21 November 2014

ഫിയറ്റിന്റെ ക്രോസ് ഓവർ - അവെഞ്ചുറ




ഫിയറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ക്രോസ് ഓവർ കാർ ആണ് അവെഞ്ചുറ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള കാർ എന്നാണ് ഫിയറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. അവെഞ്ചുറയുടെ ഡീസൽ മോഡലിൽ 20.5kmpl  ഉം പെട്രോൾ മോഡലിൽ 14.4kmpl ഉം ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്

പെട്രോളിൽ ആക്റ്റീവ്, ഡൈനാമിക് എന്നീ രണ്ടു വേരിയെന്റുകളും ഡീസലിൽ ആക്ടിവ്, ഡൈനാമിക്, ഇമോഷൻ എന്നീ മൂന്നു വേരിയെന്റുകളും ലഭിക്കും.ഓറഞ്ച്, വൈറ്റ്,ബ്ലാക്ക്‌,ഗ്രേ തുടങ്ങി ആര് നിറങ്ങൾ അവെഞ്ചുറക്ക് ഉണ്ട്.

ഫിയറ്റിന്റെ പ്രശസ്തമായ 1.3L  DDIS എഞ്ചിൻ ആണ് ഡീസലിൽ ഉപയോഗിക്കുന്നത്.1.4 L  F .I .R .E  എഞ്ചിൻ പെട്രോളിലും ഉപയോഗിക്കുന്നു.

കൊച്ചി എക്സ് ഷോറൂം വില 


പെട്രോൾ 


ആക്ടിവ്- Rs 615622
ഡൈനാമിക് - Rs 723975

ഡീസൽ 


ആക്ടിവ്- Rs 707619
ഡൈനാമിക് - Rs 785321
ഇമോഷൻ - Rs 838479

വെബ്‌ സൈറ്റ് സന്ദർഷിക്കാൻ ക്ലിക്ക് ചെയ്യൂ

http://www.fiat-india.com/avventura/

Monday, 10 November 2014

നിങ്ങളുടെ കാറിനു ആവശ്യമായ എക്സ്ട്രാ ഫിറ്റിങ്ങ്സ് എന്തൊക്കെ?

എക്സ്ട്രാ  ഫിറ്റിങ്ങ്സ് എന്നത് ഇന്ന് പലപ്പോഴും ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് . എല്ലാ വാഹനങ്ങളിലും അതുപയോഗിക്കുന്ന ആൾക്ക് ആവശ്യമുള്ളതായ എല്ലാ ഫീച്ചേർസും ഉണ്ടാകണമെന്നില്ല. അതിനാലാണ് പലരും പലപ്പോഴും എക്സ്ട്രാ ഫിറ്റിങ്ങ്സ് ചെയ്യുന്നത് 

കാർ കവർ 


കാർ ഉപയോഗിക്കുകയും എന്നാൽ പാർക്ക്‌ ചെയ്യാൻ ഗാരേജോ കാർ പോർച്ചോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ തീർച്ചയായും വാങ്ങിയിരിക്കേണ്ട ഒന്നാണ് കാർ കവർ. സൂര്യനിൽ നിന്നുള്ള ആൾട്രാവയലെറ്റ് രശ്മികളിൽ നിന്നും മറ്റും കാർ കവർ കാറിനു സംരക്ഷണം നല്കുന്നു.കാർ കവറുകൾ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരം ഉള്ളത് തന്നെ എന്ന് ഉറപ്പു വരുത്തുക അല്ലാത്ത പക്ഷം കാറിന്റെ പെയിന്റിൽ ഉരഞ്ഞു പോറലുകൾ വീഴാൻ സാധ്യത കൂടുതലാണ്.




സീറ്റ്‌ കവർ 


കാറിന്റെ ഒറിജിനൽ സീറ്റിനു സംരക്ഷണം നൽകുന്നതാണ് സീറ്റ്‌ കവറുകൾ. കൂടാതെ കാറിന്റെ ഇന്റീരിയർ മനോഹരമാക്കാനും സീറ്റ്‌ കവർ ഉപയോഗിക്കാം. കാറിന്റെ ഒറിജിനൽ സീറ്റ്‌ കറ പിടിക്കാതിരിക്കാനും,കീറലുകൾ കൂടാതെ മറ്റു അഴുക്കുകൾ തുടങ്ങിയവ പിടിക്കാതിരിക്കാനും ആയി നിർബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെയാണ് സീറ്റ്‌ കവറുകൾ 




ഫ്ലോർ മാറ്റ്‌ 


ദിവസേനയുള്ള ഉപയോഗത്തിലൂടെ കാറിന്റെ അകത്തു പൊടിയും, മണ്ണും ,ചെളിയുമൊക്കെ വരുന്നുണ്ട് ഇത് അഴ്ച്ചയിലോരിക്കലെങ്കിലും വൃത്തിയാക്കേണ്ടതുണ്ട് .ഫ്ലോർ മാറ്റ്‌ കാറിന്റെ അകത്തു ചെയ്താൽ കാറിന്റെ ഫ്ലോർ വൃത്തിയാക്കാൻ എളുപ്പമാണ് . ഫ്ലോർ മാറ്റ്‌ ഇല്ലാത്ത പക്ഷം കാറിന്റെ ഇന്റീരിയർ വൃത്തിയാക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒന്നായിരിക്കും.




സെൻട്രൽ ലോക്ക് 


സെൻട്രൽ ലോക്ക് കാറിന്റെ സുരക്ഷ വർധിപ്പിക്കുന്ന ഒന്നാണ് . വളരെ എളുപ്പത്തിൽ കാർ ലോക്ക് ചെയ്യുവാനും അണ്‍ലോക്ക് ചെയ്യുവാനും സെൻട്രൽ ലോക്ക് സഹായിക്കുന്നു. ഇന്ന് മാർകെറ്റിൽ ലഭിക്കുന്ന സെൻട്രൽ ലോക്കിൽ എല്ലാത്തിലും തന്നെ റിമോട്ട് വഴി  കാർ ലോക്ക് ചെയ്യുവാനും അണ്‍ലോക്ക് ചെയ്യുവാനും കഴിയും. കൂടാതെ കാർ ഓടി തുടങ്ങിയാൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആകുമെന്ന സൗകര്യവും സെൻട്രൽ ലോക്കിൽ ഉണ്ട് 




 അണ്ടർ ബോഡി കോട്ടിംഗ് 


കേരളത്തിൽ പൊതുവേ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ആണ് കൂടാതെ മഴക്കാലം ഏകദേശം 6 മാസം വരെ നീണ്ടു നില്കാറുമുണ്ട് അതിനാൽ തന്നെ കാറിന്റെ അടിഭാഗം തുരുമ്പ് എടുക്കാനുള്ള സാധ്യതയും കൂടുതൽ ആണ് .അണ്ടർ ബോഡി കോട്ടിംഗ് റബ്ബർ മെറ്റീരിയൽ ഉപയോഗിച്ചുള്ള ഒരു കോട്ടിംഗ് ആണ് . ഇത് കാറിന്റെ അടി ഭാഗം തുരുമ്പ് എടുക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.




ബ്ലൂടൂത്ത് കണക്ടർ 


വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുക എന്നത് ആരും തന്നെ റെക്കമെന്റ്  ചെയ്യാത്ത ഒന്നാണ് . എന്നാൽ ചിലപ്പോഴെങ്കിലും ചില അടിയന്തിര സാഹചര്യങ്ങളിൽ പലരും വാഹനം ഓടിച്ചു കൊണ്ട് തന്നെ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നു. ഈയൊരു സാഹചര്യം ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ബ്ലൂടൂത്ത് കണക്ടർ .ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഇത് മാറിയിരിക്കുന്നു 

                                                      


വാക്വം ക്ലീനെർ 


കാറുകൾക്കു മാത്രമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള വാക്വം ക്ലീനെർ ഇന്ന് ലഭ്യമാണ് . ഇത് കാറിന്റെ ആക്സസ്സറി സോക്കറ്റിൽ കണക്ട് ചെയ്ത ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. 


                      


റിവേർസ് പാർക്കിംഗ് സെൻസർ 


കാറുകൾ റിവേർസ് എടുക്കുന്ന സമയത്ത് കാറിന്റെ പിന്ഭാഗത്ത്‌ ഉള്ള തടസ്സങ്ങളെ പറ്റി മുന്നറിയിപ്പ് തരുന്ന ഒന്നാണ് റിവേർസ് പാർക്കിംഗ് സെൻസർ. കാറിന്റെ പിന്ഭാഗത്ത്‌ ഫിറ്റ്‌ ചെയ്തിട്ടുള്ള 4  സെൻസറുകൾ ഉപയോഗിച്ചാണ്‌ ഇത് വർക്ക് ചെയ്യുന്നത് . കാറിന്റെ അകത്തു ഡിസ്പ്ലേയും ഒപ്പം ഉണ്ടാകും ഈ ഡിസ്പ്ലേ പുറകിലെ തടസ്സം എത്ര അകലത്തിലാണ് ഉള്ളതെന്ന് കാണിച്ചു തരും. വീട്ടിൽ കൊച്ചു കുട്ടികളും മറ്റും ഉണ്ടെങ്കിൽ ഇത് നിര്ബന്ധമായും ഫിറ്റ്‌ ചെയ്തിരിക്കേണ്ട ഒന്നാണ്.




കാർ ചാർജേർ 


ഇന്ന് ഇത് ഒട്ടു മിക്ക എല്ലാ കാറുകളിലും തന്നെ സാധാരമാണ് . കാർ ഡ്രൈവ് ചെയ്യുന്ന സമയത്ത്  മൊബൈൽ ഫോണ്‍ ചാർജ് ചെയ്യുക എന്നുള്ളതാണ് ഇതിന്റെ പ്രവർത്തനം. എന്നാൽ ഇന്ന് കൂടുതൽ ഉപയോഗം ഉള്ള ചാർജേർ എന്നാൽ പവർ ബാങ്കുകളാണ് . എവിടെയും ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത 


                


ഫോഗ് ലാമ്പ് 


ഫോഗ് ലാമ്പ് എല്ലാ കാറുകളിലും അത്യാവശ്യം ഉള്ള ഒന്നാണ് . ഹൈറേഞ്ച് ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് കോട മഞ്ഞുള്ള ഭാഗങ്ങളിലേക്ക്  പോകുമ്പോഴാണ് ഇതിന്റെ ആവശ്യം നമ്മൾ തിരിച്ചറിയുക. ഫോഗ് ലാമ്പുകൾ ഇല്ലാതെ കോട മഞ്ഞിലൂടെ വാഹനം ഓടിക്കുക വളരെ ശ്രമകരം ആണ് 




മറ്റു ചില കാർ ആക്സസ്സറീസ് - മട്ഫ്ലാപ് , റൈൻ ഗാർഡ് ,അല്ലോയ് വീൽ,മ്യൂസിക്‌ സിസ്റ്റം, സൈഡ് മോൾഡിംഗ്സ്,സ്റ്റിയറിംഗ് ഗ്രിപ്പ് ...............




നിസാമുദ്ദീൻ അലി 
alinisamudheen@gmail.com 

Saturday, 8 November 2014

നിങ്ങളുടെ കാറിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം

 നിങ്ങളുടെ കാറിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം



വാഹന ഉപയോക്താക്കളായ പലരും ഉന്നയിക്കാറുള്ള ഒരുപ്രശ്നമാണ് കാറിനു മൈലേജ് പോര എന്നുള്ളത്. കമ്പനിപറയുന്ന മൈലേജ് കിട്ടുന്നില്ല എന്നുള്ളതാണ് മറ്റു ചിലരുടെപരാതി. കാറിന്റെ മൈലേജ് വർധിപ്പിക്കാ എന്തൊക്കെചെയ്യണം എന്ന് നമുക്ക് നോക്കാം


1) സർവീസ് - ഏറ്റവും ആദ്യം ചെയ്യേണ്  ാര്യം കാറിന്റെറെഗുല സർവീസ് എല്ലാം കൃത്യമായി ചെയ്യുകഎന്നുള്ളതാണ്.അല്ലാത്ത പക്ഷം ഇന്ധനം അധികമായിചിലവാകാനുള്ള സാധ്യത കൂടുതലാണ്


2)ടയ പ്രഷകാറിന്റെ ടയ പ്രഷ കമ്പനി റെക്കമെൻറ്ചെയ്യുന്ന തരത്തി തന്നെ സെറ്റ് ചെയ്യുക . ടയ പ്രഷകമ്പനി റെക്കമെൻറ് ചെയ്യുന്നത് എത്ര എന്നറിയാ കാറിന്റെഡ്രൈവ സൈഡിലെ ഡോ തുറന്നു ചെക്ക് ചെയ്താ മതികാണുവാ സാധിക്കും. ടയ പ്രഷ റെക്കമേന്റെഷനിലുംഅധികമായാ കാറിന്റെ കണ്ട്രോ നഷ്ടപ്പെടാനുള്ള സാധ്യതകൂടുതലാണ് കൂടാതെ യാത്രാ സുഖംകുറയുകയും ചെയ്യും.ടയ പ്രഷ റെക്കമെന്റെഷനിലും കുറഞ്ഞാ ടയറും റോഡുംതമ്മിലുള്ള ഫ്രിക്ഷ കൂടുകയും അത  ൂലം വണ്ടിയുടെമൈലേജ് കുറയുകയും ഒപ്പം തന്നെ ടയറിന്റെ തേയ്മാനംകൂടുകയും ചെയ്യുംഅതിനാ കമ്പനി റെക്കമെന്റ് ചെയ്യുന്ന ടയ പ്രഷ കൃത്യമായി തന്നെ നിലനിര്ത്തുകഒട്ടു മിക്ക എല്ലാ പെട്രോ ബങ്കുകളിലും ഇന്ന് ടയ പ്രെഷചെക്ക് ചെയ്യാനും അത് സെറ്റ് ചെയ്യുവാനുമുള്ള സൗകര്യംഇന്ന് സൗജന്യമായി ലഭ്യമാണ്.കൂടാതെ കാറിന്റെ ആക്സസറി സോകെടിൽ കണക്ട് ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന മിനി പമ്പുകളും ഇന്ന് ലഭ്യമാണ്                                                                         

                          

3)ിയ ഷിഫ്റ്റ്സ്പീഡ്കാറിന്റെ ഗിയ കൃത്യ സമയത്ത്ഷിഫ്റ്റ് ചെയ്യുക എന്നുള്ളത് മൈലേജിനെ ബാധിക്കുന്നവളരെ പ്രധാനപ്പെട്ട ഒന്നാണ്എഞ്ചി RPM ഒരു പരിധിയികൂടുത ഉയർത്താതെ കാറിന്റെ സ്പീഡ് 55-60 KMPH എത്തിക്കുക അതിനു കൃത്യ സമയത്ത് ഗിയ ഷിഫ്റ്റ്ചെയ്യുകയാണ് വേണ്ടത്. ഗിയ ഷിഫ്റ്റ് കൃത്യമായിചെയ്യേണ്ടത് എങ്ങിനെയെന്ന് താഴെ കൊടുക്കുന്ന .

                      10-15 KMPH - സ്പീഡി 2ND ഗിയറിലേക്ക്മാറ്റുക
                      20-25 KMPH -സ്പീഡി 3RD ഗിയറിലേക്ക് മാറ്റുക
                      30-35 KMPH - സ്പീഡി 4TH ഗിയറിലേക്ക് മാറ്റുക
                        40-45 KMPH - സ്പീഡി 5TH ഗിയറിലേക്ക്മാറ്റുക

ഇതിനു ശേഷം 5TH ഗിയറി 55-60 KMPH സ്പീഡി വാഹനംഓടിക്കുക.


മുകളി പറയുന്ന കാര്യങ്ങ എല്ലാം ശ്രദ്ധിച്ചു വാഹനംഓടിച്ചാ നിങ്ങളുടെ വാഹനത്തിനു നിലവികിട്ടുന്നതിനേക്കാ അധികം മൈലേജ് ഉറപ്പ്. ഇന്ധന വിലഉയര്ന്നു നില്കുന്ന നമ്മുടെ നാട്ടി ഇന്ധനക്ഷമമായ രീതിയിവാഹനം ഓടിക്കുന്നതിന്റെ ആവശ്യകത പ്രത്യേകംപറയേണ്ടതില്ലല്ലോ . ഇനി മുതഇന്ധന ക്ഷമതയോടെ വാഹനം ഓടിക്കുവാ എല്ലാവരുംശ്രദ്ധിക്കുമല്ലോ അല്ലെ.



നിസാമുദ്ദീ അലി
alinisamudheen@gmail.com 






നിങ്ങളുടെ അഭിപ്രായങ്ങളും കമ്മെന്റുകളും പോസ്റ്റ് ചെയ്യുക