മലയാളികൾ പൊതുവെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് പോലീസിനെ പേടിച്ചാണ് , അത് കൊണ്ട് തന്നെ ഹെൽമെറ്റ് ഉപയോഗിക്കുവാൻ പലർക്കും മടിയാണ് . പക്ഷെ ഹെൽമെറ്റ് എന്നത് സ്വന്തം സുരക്ഷക്കായാണ് എന്നും അത് പോലിസ് ചെക്കിങ്ങിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപകരണമല്ല എന്നും മലയാളികൾ തിരിച്ചറിയേണ്ടതായുണ്ട് . അങ്ങനെ ചിന്തിച്ച് ഹെൽമെറ്റ് ധരിച്ചാൽ ഒരിക്കലും അതൊരു ബുദ്ധിമുട്ടായി തോന്നില്ല . ബൈക്ക് ആക്സിടെന്റിൽ മരണപ്പെടുന്ന ആളുകളിൽ 90% ആളുകളും ഹെൽമെറ്റ് ഉപയോഗിക്കാത്തവരോ അല്ലെങ്കിൽ ഹെൽമെറ്റിന്റെ സ്ട്രാപ് ശരിയായി മുറുക്കാത്തവരോ ആണ് . ഹെൽമെറ്റ് വെറുതെ പേരിനു ധരിച്ചാൽ മാത്രം പോര അതിന്റെ സ്ട്രാപ് ശരിയായി മുറുകുന്ന രീതിയിൽ തന്നെ ലോക്ക് ചെയ്യുകയും വേണം.
മനുഷ്യന്റ്റെ തലയോട്ടിക്ക് മുട്ടയുടെ ഷേപ്പ് ആണ് അതാണെങ്കിൽ ഷോക്കിൽ പൊട്ടുന്ന രീതിയിലും ആണ് . ഹെൽമെറ്റ് ധരിക്കുന്ന ഒരു വ്യക്തി ആക്സിടെന്റ്റിൽ പെടുമ്പോൾ ആദ്യം ഇടി വരുന്നത് ഹെൽമെറ്റിന്റെ പുറം തോടിലാണ് അതിനുള്ളിൽ കട്ടിയുള്ളതും ഫ്ലെക്സിബിളും ആയ ഭാഗം ആണ് തലയോട്ടിയോടു ചേർന്ന് വരുന്നത് അതിനാൽ തന്നെ തലയോട്ടിയിലേക്ക് വരുന്ന ആഘാതം കുറയുന്നു .
ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം ടൂ വീലറിന്റ്റെ സ്പീഡ് നിയന്ത്രണം ആണ് , അതും വളരെ അധികം ശ്രദ്ദിക്കേണ്ട കാര്യം ആണ്.
Nisamudheen ALI
alinisamudheen@gmail.com