വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെ; പക്ഷെ ചില അത്യാവശ്യ സമയങ്ങളിൽ പലരും അത് തെറ്റിക്കുന്നു . അത് മൂലം ഉണ്ടായേക്കാവുന്ന അപകടത്തിനു സാധ്യധ കൂടുതൽ ആണ് അതിനാൽ പലരും ബ്ലുടൂത് ഉള്ള മ്യൂസിക് സിസ്റ്റം കാറിൽ ഉപയോഗിക്കുന്നു. പക്ഷെ ബ്ലൂടൂതോട് കൂടി വരുന്ന മ്യൂസിക് സിസ്റ്റത്തിനു വില പൊതുവെ കൂടുതൽ ആണ്. അതിനാൽ തന്നെ പലരും അത് വാങ്ങുവാൻ മടിക്കുന്നു . ഇതിനു ചിലവ് കുറഞ്ഞ ഒരു പരിഹാരം ആണ് ഞാൻ ഇവിടെ നിർദേശിക്കുന്നത്.
ബ്ലൂടൂത്ത് ഹാൻഡ്സ് ഫ്രീ സ്പീക്കർ ആണ് ഇതിനുള്ള ചിലവ് കുറഞ്ഞ പരിഹാരം . 900 രൂപ മുതൽ 10000 രൂപ വരെ വില വരുന്ന പല ബ്ലൂടൂത്ത് സ്പീക്കറുകളും ഇന്ന് ലഭ്യമാണ് . ഇത് കാറിൽ എവിടെ വേണമെങ്കിലും ഫിറ്റ് ചെയ്യാം കൂടാതെ ഉപയോഗിക്കുന്ന ആളുടെ സൗകര്യം അനുസരിച്ച് കൂടെ കൊണ്ട് നടക്കുകയും ആകാം
Nisamudheen ALI
alinisamudheen@gmail.com